കന്യാകുമാരിയിലെ മലയാളം മിഷൻ മേഖല പ്രവർത്തനം ആരംഭിച്ചു. കന്യാകുമാരി മഞ്ഞാലംമൂട് അരുണോദയ സ്കൂളിൽ നടന്ന യോഗത്തിൽ മിഷൻ തമിഴ്‌നാട് ചാപ്റ്റർ പ്രസിഡന്റ് എ.വി.അനൂപ് ഉദ്ഘാടനം നിർവഹിച്ചു. കവി കരിക്കകം ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ചാപ്റ്റർ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ മലയാളം മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൺവീനർ പി.ആർ. സ്മിത പഠന കേന്ദ്രങ്ങളുടെ പ്രവർത്തനം, പഠനം, അധ്യാപക പരിശീലനം തുടങ്ങിയവയെ ക്കുറിച്ച് വിശദീകരിച്ചു. മലയാളി സംഘടനാ നേതാക്കൾ, മലയാളം സ്കൂളുകളുടെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. മേഖലയുടെ പ്രവർത്തനത്തിനായി സമിതിയെ തിരഞ്ഞെടുത്തു. സദാനന്ദനെ ചെയർമാനായും വിനോദ് കുമാറിനെ കോ-ഓർഡിനേറ്ററായും ബൈജു വിക്രമൻ, ജയകാന്തൻ എന്നിവരെ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായും തിരഞ്ഞെടുത്തു.
സിസ്റ്റർ ലീനാ സെബാസ്റ്റ്യൻ, കരിക്കകം ശ്രീകുമാർ, കുമാരി കൃഷ്ണ, തങ്കമണി, മുരളീധരൻ, കെ.ഗോപകുമാർ എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ. അടുത്തമാസം അധ്യാപക പരിശീലനം നടത്തും. ജില്ലയിൽ കൂടുതൽ പഠനകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങാനും തീരുമാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..