ചെന്നൈ : നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയതോടെ തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻമസാല വിൽപ്പന കൂടി. 2006-ലാണ് ഗുഡ്ക, പാൻമസാല ഉത്പന്നങ്ങളുടെ വിൽപ്പന ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചത്. ഇവ ഉപയോഗിക്കുന്നവരിൽ അർബുദം വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി. ഇതിനെ ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി നിരോധനം റദ്ദാക്കിയത്.
ഡി.എം.കെ. അധികാരത്തിലേറിയതിനുശേഷം നിരോധിത പുകയില ഉത്പന്നങ്ങൾ കടകളിൽനിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചുവരുകയായിരുന്നു.
തമിഴ്‌നാട്ടിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് കടത്തുന്ന കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ പിടികൂടുകയും കടത്തുന്നവരെ അറസ്റ്റ് ചെയ്ത് ഗുണ്ടാനിയമ പ്രകാരം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. പാൻമസാല, ഗുഡ്ക എന്നിവയുടെ വിൽപ്പന നിരോധിച്ചുള്ള നിയമനിർമാണമാണ് വേണ്ടതെന്നാണ് കോടതി ഉത്തരവിട്ടത്.
നിരോധനം നീക്കിയതോടെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ തമിഴ്‌നാട്ടിലേക്കെത്തിത്തുടങ്ങി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..