ചെന്നൈ : തേനാംപേട്ട മലയാളി അസോസിയേഷൻ 14-ാം വാർഷികം ആഘോഷിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ മത്സരങ്ങൾ നടന്നു. സാംസ്കാരിക സംഗമം സ്ഥാപക ഉപദേശകനും ചെയർമാനുമായ ഇ. ദാമോദരൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം. സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു. കേരള വിദ്യാലയം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ എം. സതീഷ് മുഖ്യാതിഥിയായി.
ആരാധന കെ. വേണുഗോപാൽ, പി.കെ. ബാലകൃഷ്ണൻ, ടി. അനന്തൻ എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകരായ ജെ. ക്ലമന്റ്, സന്തോഷ് ചേലക്കര, എസ്. മഹാലിംഗം, എം. മണികണ്ഠൻ, എസ്. അബ്ദുൾ സലീം എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു പൊതുപരീക്ഷകളിൽ ഉന്നതമാർക്ക് നേടിയ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് വിതരണംചെയ്തു. സമീപ പ്രദേശങ്ങളിലെ നിർധനരായ മുതിർന്ന സ്ത്രീകൾക്ക് വസ്ത്രങ്ങൾ വിതരണംചെയ്തു. സെക്രട്ടറി കെ.വി. ശശിധരൻ, ജോ. സെക്രട്ടറി പി.എ. കുമാരൻ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളും കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു. വൈകീട്ട് നടന്ന സമ്മാനവിതരണ ചടങ്ങിൽ സി.ടി.എം.എ. ജനറൽ സെക്രട്ടറി എം.പി. അൻവർ, എയ്മ തമിഴ്‌നാട് സംസ്ഥാന ഘടകം സെക്രട്ടറി സജിവർഗീസ് എന്നിവർ പങ്കെടുത്തു. എ. ഉണ്ണികൃഷ്ണൻ, പി. മണികണ്ഠൻ, വി. സുബ്രഹ്മണ്യൻ, എ. അവനാശു, സി. മുരളീധരൻ, വീണാ ജ്യോതിരാജ്, കെ. തമ്പിരാജ്, ഇ.കെ. ജിജിമോൻ, ലേഖ പ്രകാശ്, സി.ടി. വർഗീസ് എന്നിവർ നേതൃത്വംനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..