ചെന്നൈ : പാത ഇരട്ടിപ്പ് പണികൾ അതിവേഗത്തിൽ നടക്കുന്നതിനാൽ തമിഴ്‌നാട്ടിൽ 14 തീവണ്ടികളുടെ വേഗം കൂട്ടി. ഇതിലൂടെ തീവണ്ടികളുടെ യാത്രാസമയം അഞ്ച് മിനിറ്റ് മുതൽ ഒരു മണിക്കൂർ പത്ത് മിനിറ്റുവരെ കുറഞ്ഞു.
ചെന്നൈ എഗ്‌മോർ-തിരുച്ചെന്തൂർ എക്സ്പ്രസ് (16105) ഒരുമണിക്കൂർ പത്ത് മിനിറ്റും തിരുച്ചെന്തൂർ-ചെന്നൈ എഗ്‌മോർ എക്സ്പ്രസ് (16106) ഒരു മണിക്കൂറും പാലക്കാട് ടൗൺ -തിരുച്ചെന്തൂർ എക്സപ്രസ് (16731) മുപ്പത് മിനിറ്റും തിരുച്ചെന്തൂർ-മണിയാച്ചി എക്സ്പ്രസ് (06680) 20 മിനിറ്റും യാത്രാസമയം കുറഞ്ഞു. തിരുനെൽവേലി-തിരുച്ചെന്തൂർ എക്സ്പ്രസ് (06675), മണിയാച്ചി-തിരുച്ചെന്തൂർ എക്സ്പ്രസ് (06679), തിരുനെൽവേലി-തിരുച്ചെന്തൂർ എക്സ്പ്രസ് (06677), തിരുച്ചെന്തൂർ-തിരുനെൽവേലി എക്സ്പ്രസ് (06405), തിരുച്ചെന്തൂർ-തിരുനെൽവേലി എക്സ്പ്രസ് (06674), തിരുച്ചെന്തൂർ-പാലക്കാട് ടൗൺ എക്സ്പ്രസ് (16732) എന്നീ തീവണ്ടികൾ 15 മിനിറ്റും യാത്രാസമയം കുറഞ്ഞു.
തിരുനെൽവേലി-തിരുച്ചെന്തൂർ എക്സ്പ്രസ് (06673), തിരുച്ചെന്തൂർ-തിരുനെൽവേലി എക്സ്പ്രസ് (06676) എന്നീ തീവണ്ടികളുടെ യാത്രാസമയം പത്ത് മിനിറ്റും തിരുനെൽവേലി-തിരുച്ചെന്തൂർ (06409),തിരുച്ചെന്തൂർ-തിരുനെൽവേലി (06678) എന്നീ തീവണ്ടികളുടെ സമയം അഞ്ച് മിനിറ്റും കുറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..