ചെന്നൈ : മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധിയുടെ ജന്മശതാബ്ദി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കും.
ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം.
ജൂൺ മൂന്നിന് കരുണാനിധിയുടെ ജന്മനാടായ തിരുവാരൂരിൽ നടക്കുന്ന പ്രൗഢമായ ചടങ്ങിൽ വിവിധ ദേശീയ നേതാക്കൾ അണിനിരക്കും.
ദ്രാവിഡ മാതൃകാഭരണം ദേശീയ ശ്രദ്ധയാകർഷിച്ച സമയത്താണ് കരുണാനിധിയുടെ ശതാബ്ദി ആഘോഷങ്ങൾ നടക്കുന്നതെന്നതിനാൽ ഇതു വൻവിജയമാക്കണമെന്ന് യോഗം തീരുമാനിച്ചു. ഒരു കോടി ആളുകളെ പാർട്ടിയിൽ ചേർക്കാൻ ജൂൺ മൂന്നിന് വിപുലമായ മെമ്പർഷിപ്പ് ഡ്രൈവ് തുടങ്ങാനും യോഗത്തിൽ തീരുമാനിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..