വൈക്കം സത്യാഗ്രഹ ശതാബ്ദിച്ചടങ്ങിലേക്കുള്ള ക്ഷണപത്രികയ്ക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ആറന്മുള കണ്ണാടി മന്ത്രി സജി ചെറിയാൻ സമ്മാനിക്കുന്നു
ചെന്നൈ : വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയാകും. ബുധനാഴ്ച കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചെന്നൈ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപത്രം സ്റ്റാലിനുകൈമാറി. ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനുള്ള കേരള സർക്കാരിന്റെ ക്ഷണം സ്റ്റാലിൻ സന്തോഷത്തോടെ സ്വീകരിച്ചുവെന്നും ഏപ്രിൽ ഒന്നിന് വൈക്കത്ത് ചേരുന്ന പൊതുസമ്മേളനം കേരള- തമിഴ്‌നാട് മുഖ്യമന്ത്രിമാർ സംയുക്തമായി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ഏകദേശം ഒരു ലക്ഷത്തോളം പേർ ഏപ്രിൽ ഒന്നിന് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. 603 ദിവസം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം 2025 നവംബർ 23-ന് സമാപിക്കും. ഡി.എം.കെ.യുടെ മുതിർന്ന നേതാവും പാർലമെന്റംഗവുമായ ടി.ആർ. ബാലുവും ചടങ്ങിൽ പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉടൻ ക്ഷണിക്കുമെന്നും സജി ചെറിയാൻ ചെന്നൈയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..