ചെന്നൈ : മലയാളികളുടെ ആഗോളസംഘടനയായ വേൾഡ് മലയാളി കൗൺസിലി(ഡബ്ള്യു.എം.സി.)ന്റെ ഇന്ത്യ റീജൻ പതിമ്മൂന്നാമത് കോൺഫറൻസ് കോയമ്പത്തൂരിൽ നടത്തി.
ഡബ്ള്യു.എം.സി. കോയമ്പത്തൂർ പ്രൊവിൻസ് ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി. സി.ആർ.പി.എഫ്. സെൻട്രൽ ട്രെയിനിങ് സെന്റർ (കോയമ്പത്തൂർ) ഇൻസ്പെക്ടർ ജനറൽ അജയ് ഭരതൻ വിശിഷ്ടാഥിതിയായി.
ഞായറാഴ്ചനടന്ന നിർവാഹകസമിതി യോഗത്തിൽ 2020-2023 വർഷത്തെ പ്രവർത്തനറിപ്പോർട്ട്, കണക്കുകൾ എന്നിവ അവതരിപ്പിച്ചു.
അടുത്ത രണ്ടുവർഷത്തെ ഭാരവാഹികളായി പി.എൻ. രവി (ചെയർമാൻ), ഡൊമിനിക് ജോസഫ് (പ്രസിഡന്റ്), സാം ജോസഫ് (ജനറൽ സെക്രട്ടറി), രാമചന്ദ്രൻ പേരാമ്പ്ര( ഖജാൻജി), പത്മകുമാർ, മെഹ്റൂഫ് മണലൊടി (വൈസ് ചെയർമാൻ) സൊണാൽജി (വൈസ് പ്രഡിഡന്റ്), ഗീതാ രമേശ് (വനിതാവിഭാഗം പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..