പൂണ്ടി ജലസംഭരണിയിൽ അറ്റകുറ്റപ്പണി: കണ്ടലേരു അണക്കെട്ടിൽനിന്ന് ജലം നൽകുന്നതുനിർത്തി


1 min read
Read later
Print
Share

ചെന്നൈ : പൂണ്ടി ജലസംഭരണിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആന്ധ്രപ്രദേശിയിലെ കണ്ടലേരു അണക്കെട്ടിൽനിന്ന് പൂണ്ടിയിലേക്ക് വെള്ളംതുറന്നുവിടുന്നത് നിർത്തി. ചെന്നൈയുടെ കുടിവെള്ളസ്രോതസ്സായ പൂണ്ടി ജലസംഭരണിയിൽ പഴയഷട്ടർ മാറ്റിസ്ഥാപിക്കുന്നപണി ഇനിയും പൂർത്തിയായിട്ടില്ല. പഴയഷട്ടറിനുള്ളിലൂടെ വെള്ളം ചോർന്ന് പോകുന്നത് തടയാൻ മണൽച്ചാക്കുകൾ വെക്കുന്നപണി അടുത്ത ദിവസംമുതൽ തുടങ്ങും.

പൊതുമരാമത്ത് വകുപ്പാണ് അറ്റകുറ്റപ്പണി ഏറ്റെടുത്തിരിക്കുന്നത്. പണിപൂർത്തിയായാൽ കണ്ടലേരു അണക്കെട്ടിൽനിന്ന് വീണ്ടും വെള്ളംവിട്ടുതുടങ്ങും. എന്നാൽ മണൽച്ചാക്കുകൾ ഒന്നിന് മുകളിലായിവെക്കുന്ന പണി എപ്പോൾ പൂർത്തിയാകുമെന്നത് സംബന്ധിച്ച് പൊതുമരാമത്തുവകുപ്പ് വ്യക്തമാക്കിയിട്ടില്ല. ചോർച്ച ഒഴിവാക്കാൻ 28,000 മണൽച്ചാക്കുകൾ ചോർച്ചതടയാൻ സ്ഥാപിക്കേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പധികൃതർ പറഞ്ഞു. ഇതിനായി 1.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇതോടൊപ്പം മഴക്കാലത്ത് പൂണ്ടിയിലേക്ക് കൂടുതലായി ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്നതിനായി തിരുത്തണിക്ക് സമീപം തടയണ നിർമിക്കാൻ 2021-ൽ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഇതുവരെ പദ്ധതിപൂർത്തിയായിട്ടില്ല.

പൂണ്ടിയിൽ 3231 ദശലക്ഷം ഘനയടി വെള്ളം ശേഖരിക്കാനുള്ളശേഷിയുണ്ട്. എന്നാൽ ഇപ്പോൾ 1124 ദശലക്ഷം ഘനയടിവെള്ളം മാത്രമേയുള്ളൂ.

നഗരത്തിലെ റെഡ്ഹിൽസ്, ചോഴവാരം, കണ്ണൻകോട്ടൈ തേർവോയ്കണ്ടികെ, ചെമ്പരമ്പാക്കം, പൂണ്ടി എന്നീ സംഭരണികളുടെ മൊത്തം ജല സംഭരണശേഷി 11,757 ദശലക്ഷം ഘനയടി വെള്ളമാണ്.

ഇപ്പോൾ എല്ലാ സംഭരണികളിലുമായി 6974 ദശലക്ഷം ഘനയടി വെള്ളം മാത്രമേയുള്ളൂ. ചെന്നൈയിൽ വടക്ക് -കിഴക്കൻ കാലവർഷം ആരംഭിക്കുന്ന ഒക്‌ടോബർ വരെ വിതരണം ചെയ്യാനുള്ള വെള്ളം സംഭരണിയിലുണ്ടെന്നാണ് മെട്രോ വാട്ടർ അധികൃതർ നൽകുന്ന വിവരം.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..