ചെന്നൈ : തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശന കൗൺസലിങ് ആരംഭിച്ചു. ഭിന്നശേഷിക്കാർ, കായികതാരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ കൗൺസലിങാണ് തിങ്കളാഴ്ച തുടങ്ങിയത്. 31 വരെ തുടരും.
ജൂൺ ഒന്നു മുതൽ പത്തു വരെ പൊതു വിഭാഗത്തിനുള്ള ആദ്യഘട്ട കൗൺസലിങും ജൂൺ 12 മുതൽ 20 വരെ രണ്ടാം ഘട്ട കൗൺസലിങും നടക്കും. ഒന്നാം വർഷ വിദ്യാർഥികൾക്ക് ജൂൺ 22-ന് ക്ലാസുകൾ തുടങ്ങും. തമിഴ്നാട്ടിലെ 164 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 1.7 ലക്ഷത്തിലധികം സീറ്റുകളാണുള്ളത്. ഇത്തവണ ബിരുദ കോഴ്‌സുകളിലേക്ക് മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ അപേക്ഷിച്ചു.
കൗൺസലിങിന്റെ തീയതിയും സമയവും ഉൾപ്പെടെയുള്ള വിവരങ്ങൾ റാങ്ക് പട്ടികയിലുൾപ്പെട്ട വിദ്യാർഥികളുടെ മൊബൈൽ നമ്പറിലേക്കും ഇ-മെയിലിലേക്കും അയച്ചതായി അധികൃതർ അറിയിച്ചു.
പ്ലസ്ടു മാർക്കിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് വ്യത്യസ്ത കോഴ്‌സുകളിലേക്ക് സീറ്റുകൾ അനുവദിക്കും. കൂടുതൽ വിവരങ്ങൾ www.tngasa.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിദ്യാർഥികൾക്ക് സംശയങ്ങൾക്ക് അപേക്ഷിച്ച കോളേജുകളുമായി ബന്ധപ്പെടാമെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..