ചെന്നൈ : ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമേർപ്പെടുത്തിയ എൻ.ഐ.ആർ.എഫ്. റാങ്ക് പട്ടികയിൽ സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്‌നിക്കൽ സയൻസസിന് (സീമാറ്റ്) മികച്ചനേട്ടം. ഇന്ത്യയിലെ മികച്ച ഡെന്റൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ സീമാറ്റ് ഒന്നാംസ്ഥാനം നേടിയപ്പോൾ മറ്റു വിഭാഗങ്ങളിലും മികച്ച റാങ്ക് കരസ്ഥമാക്കി.
രാജ്യത്തെ മികച്ച ലോ കോളേജുകളുടെ പട്ടികയിൽ സീമാറ്റിന് 11-ാം സ്ഥാനമുണ്ട്. സർവകലാശാലകളുടെ പട്ടികയിൽ 13-ാം സ്ഥാനവും, മെഡിക്കൽ കോളേജുകളുടെ പട്ടികയിൽ 18-ാം സ്ഥാനവും എൻജിനിയറിങ് കോളേജുകളിൽ 64-ാം സ്ഥാനവും മാനേജ്മെന്റ് വിഭാഗത്തിൽ 71-ാം സ്ഥാനവും സീമാറ്റ് സ്വന്തമാക്കി. ഇന്നോവേഷൻ വിഭാഗത്തിൽ 51-100 നുള്ളിൽ മാർക്ക് നേടാനും സ്ഥാപനത്തിന് സാധിച്ചു. ഈ നേട്ടത്തിന് നിർണായക പങ്കുവഹിച്ചത് വിദ്യാർഥികളെയും അധ്യാപകരും ജീവനക്കാരുമാണെന്ന് സീമാറ്റ് ചാൻസലർ ഡോ. എൻ.എം വീരയ്യൻ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..