തദ്ദേശതിരഞ്ഞെടുപ്പ്: നടൻ വിജയ്‌യെ വളഞ്ഞ് ആരാധകർ


ചെന്നൈ നീലാങ്കരയിലെ പോളിങ് ബൂത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ക്ഷമ ചോദിക്കുന്ന വിജയ്

ചെന്നൈ : തദ്ദേശ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ടു ചെയ്യാനെത്തിയപ്പോൾ വൻജനക്കൂട്ടം. താൻ മൂലം പ്രയാസം നേരിട്ടതിന് താരം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ക്ഷമ ചോദിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിലെ നീലാങ്കര ബൂത്തിലാണ് വിജയ് വോട്ടുചെയ്യാൻ എത്തിയത്. താരം എത്തിയതും ആരാധകരും മാധ്യമപ്രവർത്തകരും വളഞ്ഞു. തിക്കുംതിരക്കും വർധിച്ചതോടെ പ്രയാസം നേരിടുന്നുണ്ടെന്നു മനസ്സിലാക്കിയ വിജയ് വോട്ടു ചെയ്യാൻ എത്തിയവരോടും പോളിങ് ഉദ്യോഗസ്ഥരോടും കൈകൂപ്പി ക്ഷമചോദിച്ചു. തുടർന്ന് വോട്ടുരേഖപ്പെടുത്തി വേഗത്തിൽ മടങ്ങി.

വിജയ്‌യുടെ ക്ഷമാപണ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സൈക്കിൾ ചവിട്ടി താരം പോളിങ് ബൂത്തിലെത്തിയത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിജയ്‌യെ ആൾക്കൂട്ടം വളഞ്ഞതോടെ പോലീസിന് ലാത്തി വീശേണ്ടി വന്നു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ രാഷ്ട്രീയ വിമർശനങ്ങൾ ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ആരാധക സംഘടനയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..