ഉറക്കമെന്ന ഔഷധം


കുറച്ചുകാലമായി ഉറക്കക്കുറവ് അനുഭവപ്പെട്ട ഒരു രോഗിയോട് കൂടുതൽ വിശകലനത്തിനായി തൈറോയ്ഡ് പ്രവർത്തനം നോക്കാൻ നിർദേശിച്ചു. തൈറോയ്ഡ് ഹോർമോണിന്റെ അമിത ഉത്പാദനം ശ്രദ്ധയിൽപ്പെട്ടപ്പോൾ മരുന്നുകൾ നൽകി. അതോടെ ഉറക്കം ശരിയായി. ഉറക്കക്കുറവ് പല കാരണങ്ങളാലുണ്ടാകാം എന്നതിന്റെ ഉദാഹരണമാണിത്.

ഭക്ഷണവും വ്യായാമവും പോലെ ആരോഗ്യത്തിന് പ്രധാനമാണ് ഉറക്കവും. നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശരീരകോശങ്ങൾക്ക് ഊർജം തിരിച്ചു പിടിക്കാനുള്ള സ്വാഭാവികപ്രതിഭാസമാണ് ഉറക്കം. കംപ്യൂട്ടർ ഓഫ് ചെയ്യുന്നതിന് മുൻപ് ഓരോ വിൻഡോയും ക്ലോസ് ചെയ്യുന്നതുപോലെ മനസ്സ് ഇന്ദ്രിയങ്ങളുടെ ബാഹ്യസമ്പർക്കം ഓരോന്നായി ഇല്ലാതാക്കി 'ഷട്ട് ഡൌൺ' ചെയ്യുമ്പോൾ സുഖനിദ്ര ലഭിക്കുന്നു. ഇതിനായി ഉറങ്ങുന്നതിന് അരമണിക്കൂറെങ്കിലും മുൻപ് ടി.വി.,മൊബൈൽ മുതലായ ഇലക്‌ട്രോണിക് മാധ്യമങ്ങളോടും തീക്ഷ്ണമായ വെളിച്ചം, ശബ്ദം എന്നിവയോടും ഉള്ള ബന്ധം വിച്ഛേദിക്കണം.

ദിവസവും തലയ്ക്കു യോജിച്ച എണ്ണ തേച്ചു കുളിക്കുന്നത് ഉറക്കത്തിനു നല്ലതാണ്. ഹിമസാഗരതൈലം, ക്ഷീരബലാതൈലം, തുംഗദ്രുമാദി തൈലം എന്നിവ തേയ്ക്കാം. കണ്ണുകൾ അമിതമായി പ്രവർത്തിച്ചതിന്റെ ബുദ്ധിമുട്ട് ഉള്ളവർക്ക് നേത്രാമൃതം രണ്ടുതുള്ളി വീതം ദിവസവും കണ്ണിൽ ഇറ്റിക്കാം. മാനസമിത്രവടകം, ബ്രഹ്മിക്യാപ്സൂൾ എന്നിവ കഴിക്കാം. ഉറക്കക്കുറവ് വാതസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. ശരീരം മെലിയാനും അമിതമായ ഉത്കണ്ഠയ്ക്കും വളമാകുന്നു. ശരീരമാകുന്ന ക്ലോക്കിന്റെ ആരോഗ്യപൂർണമായ നിലനിൽപ്പിനും കർണസൗഷ്ഠവത്തിനും അനിവാര്യമാണ് രാത്രിയിലെ സുഖനിദ്ര.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..