വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സ്വകാര്യട്രസ്റ്റ്; എതിർപ്പുമായി അധ്യാപകർ


ന്യൂഡൽഹി : 45 എം.സി.ഡി. സ്കൂളുകളിൽ പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികളുടെ പഠന വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി മുനിസിപ്പൽ കോർപ്പറേഷൻ സ്വകാര്യ ട്രസ്റ്റിനെ നിയമിച്ചതിൽ വ്യാപക പ്രതിഷേധവുമായി കോർപ്പറേഷൻ പരിധിയിലെ അധ്യാപകർ. എന്നാൽ നടപടി സ്വാഭാവികമാണെന്ന് എം.സി.ഡി. അധികൃതർ വിശദീകരിച്ചു. എം.സി.ഡി സ്‌കൂളുകളുടെ സ്വകാര്യവത്കരണത്തിലേക്കുള്ള വ്യക്തമായ നീക്കമാണിതെന്ന് അധ്യാപകർ പറഞ്ഞു.

അധ്യാപകരെ നിയമിച്ച ജോലിചെയ്യാൻ കോർപ്പറേഷന് സ്വകാര്യകക്ഷികളെന്തിനാണെന്നും അധ്യാപകർ ചോദിച്ചു. എന്നാൽ, ഇത് അധ്യാപകരെ സഹായിക്കാൻ മാത്രമാണെന്നും അവരെ മാറ്റാനുള്ള ശ്രമമല്ലെന്നും കോർപ്പറേഷൻ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..