അന്വേഷണമികവിന് ആറ് പോലീസുകാർക്ക് ആഭ്യന്തരമന്ത്രിയുടെ മെഡൽ


ന്യൂഡൽഹി : അന്വേഷണത്തിലെ മികവിന് ആറ് പോലീസുകാർക്ക് ആഭ്യന്തരമന്ത്രിയുടെ മെഡൽ. രണ്ടുകോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിച്ച ഡി.സി.പി. ദീപക് യാദവ്, എസ്.ഐ. മുനീഷ് കുമാർ എന്നിവരാണ് മെഡലിനർഹരായവരിൽ രണ്ടുപേർ. ഈ കേസിൽ അഞ്ചുപേരെ ഇവർ പിടികൂടി. ലഖിംപുർ ഖേരിയിലെ സംഘർഷത്തിൽ അജയ് മിശ്രയുടെ മകൻ അറസ്റ്റിലായ പശ്ചാത്തലത്തിലായിരുന്നു ഭീഷണി ഉയർന്നത്.

മോഷണംപോയ 25 കിലോ ആഭരണങ്ങൾ 14 മണിക്കൂറിനകം കണ്ടെത്തിയതാണ് ആർ.പി. മീണ ഐ.പി.എസിനെ മെഡലിനർഹനാക്കിയത്. 25 കിലോ മെഫഡ്രോൺ മയക്കുമരുന്നുമായി രണ്ടുപേരെ പിടികൂടിയതിനാണ് എ.എസ്.ഐ. സഞ്ജയ് ദത്തിനും ഇൻസ്പെക്ടർ അനുജ് കുമാർ ത്യാഗിക്കും മെഡൽ. ഇൻസ്പെക്ടർ സഞ്ജയ് കുമാർ ഗുപ്തയ്ക്കും മെഡൽ ലഭിച്ചു.

2018 മുതലാണ് അന്വേഷണത്തിനുള്ള മികവിന് ആഭ്യന്തരമന്ത്രിയുടെ മെഡൽ നൽകിവരുന്നത്. ക്രിമിനൽ കുറ്റാന്വേഷണത്തിന്റെ നിലവാരം ഉയർത്തുന്നതിനും അന്വേഷണത്തിന്റെ മികവ് അംഗീകരിക്കുന്നതിനുമാണ് ഈ പുരസ്കാരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..