ജനസംസ്കൃതി നാടകോത്സവത്തിന് ഇന്ന് തുടക്കം


ആന്ധ്രാ അസോസിയേഷനിൽ രാവിലെ 8.30 മുതൽ

ന്യൂഡൽഹി : ജനസംസ്കൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 31-ാമത് സഫ്ദർഹാഷ്മി നാടകോത്സവത്തിന് ഇന്ന് അരങ്ങുണരും. ലോധി റോഡിൽ ആന്ധ്രാ അസോസിയേഷനിലെ ഗോദാവരി ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതൽ നാടകങ്ങൾ അരങ്ങേറും. മുതിർന്നവരുടെ വിഭാഗത്തിലെ ഏഴ് നാടകങ്ങൾ ഈ ഞായറാഴ്ചയും കുട്ടികളുടെ വിഭാഗത്തിലെ നാടകങ്ങൾ അടുത്തയാഴ്ചയും അരങ്ങിലെത്തും. പ്രവേശനം സൗജന്യമാണ്.

ആസാദി (കിങ്സ് വേ ക്യാമ്പ്), കണ്ണപ്പൻ മൂപ്പരുടെ രണ്ടാംവരവ് (ഷാലിമാർ ഗാർഡൻ), ചങ്ങല (കൽക്കാജി തുഗ്ലക്കാബാദ്), ചക്ക (മയൂർ വിഹാർ ഫേസ് മൂന്ന്), പെരുംകൊല്ലൻ (ദ്വാരക), സെമിത്തേരി പാർക്ക് (ബദർപുർ), അവതരണം ഭ്രാന്താലയം (വൈശാലി ഇന്ദിരാപുരം) എന്നീ നാടകങ്ങളാണ് ഞായറാഴ്ച അരങ്ങിലെത്തുന്നത്. ഒരുമണിക്കൂർ ദൈർഘ്യമുള്ള നാടകങ്ങളാണ്. രാവിലെ നാലും ഉച്ചയ്ക്കുശേഷം മൂന്നും നാടകങ്ങൾ അവതരിപ്പിക്കും.

തെരുവുനാടകങ്ങളെ സാമൂഹികപരിഷ്കരണമാധ്യമമായി ഉപയോഗിച്ച സഫ്ദർ ഹാഷ്മിയുടെ സ്മരണാർഥമാണ് ജനസംസ്കൃതി നാടകോത്സവം സംഘടിപ്പിക്കുന്നത്. സാമൂഹികപ്രസക്തമായ വിഷയങ്ങളാണ് നാടകോത്സവത്തിലെ നാടകങ്ങളിലും ചർച്ചചെയ്യുന്നത്.

ജനസംസ്കൃതിയുടെ വിവിധ ശാഖകളിൽനിന്നുള്ള സംഘങ്ങളാണ് നാടകമവതരിപ്പിക്കുന്നത്. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ രണ്ടുവർഷം നാടകോത്സവം നടത്തിയിരുന്നില്ല. മികച്ച നാടകങ്ങൾക്ക് സമ്മാനമുണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..