പട്ടത്തിന്റെ ചരട് കഴുത്തിൽക്കുരുങ്ങി 34-കാരന് ദാരുണാന്ത്യം


ന്യൂഡൽഹി : രക്ഷാബന്ധൻ ആഘോഷിക്കാൻ ഭാര്യാവീട്ടിലേക്ക് പോകവെ പട്ടത്തിന്റെ ചരട് (ചൈനീസ് മാഞ്ച )കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനായ 34-കാരന് ദാരുണാന്ത്യം.

ബൈക്കിൽ ഭാര്യക്കും മകൾക്കുമൊപ്പം യാത്രചെയ്യുമ്പോഴാണ് സംഭവം. മുണ്ട്കയിലെ രാജധാനി പാർക്കിൽ താമസിക്കുന്ന വിപിൻകുമാറാണ് മരിച്ചത്.

ഉത്തർപ്രദേശിലെ ലോണിയിലെ അദ്ദേഹത്തിന്റെ ഭാര്യാവീട്ടിലേക്ക് ബൈക്കിൽ യാത്രചെയ്യവെ ശാസ്ത്രിപാർക്ക് ഫ്ളൈ ഓവറിൽവെച്ചായിരുന്നു അപകടം. മൂർച്ചയേറിയ മാഞ്ച കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയതാണ് മരണകാരണം. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ഗ്ലാസ് പൊടി ആവരണമുള്ള പട്ടത്തിന്റെ ചരടാണ് കുടുങ്ങിയത്. ദേശീയ ഹരിത ട്രിബ്യൂണൽ 2017-ൽ ചൈനീസ് മാഞ്ച നിരോധിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..