വീണ്ടും വാനരവസൂരി; ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി


ന്യൂഡൽഹി : ഡൽഹിയിൽ അഞ്ചാമത്തെ വാനരവസൂരി കേസ് റിപ്പോർട്ട് ചെയ്തു. ലോക് നായക് ജയ്‌പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 22-കാരിയായ ഇവർ അടുത്തിടെ നൈജീരിയയിൽപോയി തിരിച്ചെത്തിയിരുന്നു. രണ്ടുദിവസംമുമ്പാണ് ഇവരെ എൽ.എൻ.ജെ.പി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചരാത്രിയാണ് ഇവരുടെ പരിശോധനാഫലം പുറത്തുവന്നത്. ഇതോടെ ഇന്ത്യയിലെ ആകെ വാനരവസൂരിരോഗികളുടെ എണ്ണം 10 ആയി. ഡൽഹിയിൽ മാത്രം നാലുപേർ രോഗംബാധിച്ച് ചികിത്സയിലുണ്ട്. വാനരവസൂരി ബാധിച്ച രോഗിയെ സമ്പർക്കവിലക്കിലാക്കണമെന്നും പരിചരിക്കുന്നവർ മുൻകരുതലെടുക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചിരുന്നു. കോവിഡ്പോലെ വാനരവസൂരി അതിവേഗത്തിൽ പടരില്ലെന്നാണ് റിപ്പോർട്ടുകൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..