സംസ്ഥാനത്ത് ഇനി 21 ‘ഡ്രൈ ഡേ’കൾ


•  ഒക്ടോബർ-നവംബർ മാസങ്ങളിൽ മാത്രം അഞ്ചെണ്ണം

ന്യൂഡൽഹി : എക്സൈസ് നയത്തിൽനിന്ന് പിന്മാറി പഴയ മദ്യവിതരണ സംവിധാനത്തിലേക്ക് മാറിയതോടെ, സംസ്ഥാനത്ത് ‘ഡ്രൈ ഡേ’കളുടെ എണ്ണം കൂടി. 2021-22ലെ എക്സൈസ് നയത്തിനുകീഴിൽ വർഷം മൂന്ന് ഡ്രൈ ഡേ ആയിരുന്നു. ഇപ്പോഴിത് 21 എണ്ണമായി ഉയർന്നു. കഴിഞ്ഞ നവംബറിൽ എക്സൈസ് നയം നിലവിൽവരുന്നതിനുമുമ്പ് തലസ്ഥാനത്ത് 23 ദിവസങ്ങൾ ഡ്രൈ ഡേകളുണ്ടായിരുന്നു. എക്സൈസ് നയത്തിൽ, ഇത് മൂന്നായി വെട്ടിച്ചുരുക്കിയത് പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തിനിടയാക്കി.

2021 നവംബർ 17 മുതൽ 2022 ഓഗസ്റ്റ് 31 വരെ എക്‌സൈസ് നയം നിലവിലുണ്ടായിരുന്ന കാലത്ത് രണ്ട് ദിവസമാണ് മദ്യശാലകൾ അടച്ചിടേണ്ടിവന്നത്, റിപ്പബ്ലിക് ദിനവും (ജനുവരി 26) സ്വാതന്ത്ര്യ ദിനവും (ഓഗസ്റ്റ് 15). ഗാന്ധി ജയന്തിയായിരുന്നു മൂന്നാമത്തെ ഡ്രൈ ഡേ. രാജേന്ദ്ര നഗറിൽ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടുചെയ്ത ദിവസവും എണ്ണിയ ദിവസവും മദ്യശാലകൾ അടച്ചിരുന്നു.ഒക്ടോബർ-നവംബർ മാസങ്ങളിൽ അഞ്ച് ദിവസം ഡ്രൈ ഡേ ആയിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ഒക്ടോബർ അഞ്ച് (ദസറ), ഒൻപത് (വാല്‌മീകി ജയന്തി), 24 (ദീപാവലി), നവംബർ എട്ട് (ഗുരു നാനക് ജയന്തി), 24 (ഗുരു തേജ് ബഹാദൂർ രക്തസാക്ഷി ദിനം) എന്നീ ദിവസങ്ങളിൽ മദ്യശാലകൾ അടച്ചിടും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..