ആദ്യക്ഷരംകുറിച്ച് അറിവിലേക്ക്


ന്യൂഡൽഹി : നവരാത്രിയുടെ അവസാനനാളായ വിജയദശമി ദിനത്തിൽ ഓട്ടുപാത്രത്തിലെ അരിമണികളിൽ ആദ്യക്ഷരം കുറിച്ച്‌ കുരുന്നുകൾ അറിവിന്റെ ലോകത്തേക്കുകടന്നു. ശ്രുതിമീട്ടിയും വാദ്യോപകരണങ്ങളിൽ താളമിട്ടും പ്രായഭേദമെന്യേ ഏറെപ്പേർ കലാപഠനത്തിനും തുടക്കമിട്ടു.

ക്ഷേത്രങ്ങൾ, സാംസ്കാരികകേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. മയൂർ വിഹാർ ഫേസ് മൂന്നിലെ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രം, ഇഷ്ടസിദ്ധി വിനായകക്ഷേത്രം, നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതിക്ഷേത്രം, കേശവപുരം ഐശ്വര്യ മഹാഗണപതിക്ഷേത്രം, പുഷ്പവിഹാർ ധർമശാസ്താക്ഷേത്രം, വിവിധ മലയാളി സംഘടനകൾ, സാമുദായികസംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ നൂറുകണക്കിനു കുരുന്നുകളാണ് രാജ്യതലസ്ഥാനത്ത് ഹരിശ്രീകുറിച്ചത്. കോവിഡ് ഭീതിയിലായിരുന്ന കഴിഞ്ഞ രണ്ടുവർഷങ്ങളിലും വീടുകളിൽ മാത്രമായിരുന്നു എഴുത്തിനിരുത്ത് നടന്നത്. അതുകൊണ്ടുതന്നെ ഈ വർഷം എഴുത്തിനിരുത്തിന് വൻ തിരക്കായിരുന്നു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..