എം.സി.ഡി. അഴിമതി : സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സിസോദിയ


ന്യൂഡൽഹി : ബി.ജെ.പി. ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എം.സി.ഡി.) 6000 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും സംഭവം സി.ബി.ഐ. അന്വേഷിക്കണമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇതുസംബന്ധിച്ച് ലെഫ്. ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് അദ്ദേഹം കത്തയച്ചു.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും ലക്ഷ്യവെച്ചുള്ള വ്യാജ അന്വേഷണങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ലെഫ്. ഗവർണറോട് ആവശ്യപ്പെട്ടു.



എം.സി.ഡി.യിൽ അഴിമതി നടന്നിട്ടുണ്ടെന്ന് രണ്ടുമാസംമുമ്പ് അറിയിച്ചിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് സിസോദിയ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..