മാലിന്യസംസ്‌കരണം പരാജയമെന്ന് ആംആദ്മി


രാവണന്റെ കോലംകത്തിച്ച് പ്രതിഷേധം

ന്യൂഡൽഹി : ദസറയോടനുബന്ധിച്ച് രാവണന്റെ കോലംകത്തിക്കൽ രാഷ്ട്രീയ ആയുധമാക്കി ആംആദ്മി പാർട്ടി. സംസ്ഥാനത്ത് മാലിന്യസംസ്കരണം പരാജയമായത് കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പി.യുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ‘മാലിന്യം’ എന്നെഴുതിയ രാവണന്റെ കോലംകത്തിച്ച് ആംആദ്മി പ്രവർത്തകർ പ്രതിഷേധിച്ചു. മാലിന്യംകൊണ്ടുള്ള രാവണന്റെ കോലം കത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തുറസ്സായി മാലിന്യം കത്തിക്കുന്നതിന് വിലക്കുള്ളതിനാൽ അതിൽനിന്ന് പിന്മാറുകയായിരുന്നു.

‘ബി.ജെ.പി.യുടെ മാലിന്യംകൊണ്ടുള്ള രാവണൻ’ (ബി.ജെ.പി. കെ കൂടെ കാ രാവൺ) എന്നെഴുതിയ 3500 കോലങ്ങൾ കത്തിച്ചതായി ആംആദ്മി പാർട്ടി പറഞ്ഞു. ബി.ജെ.പി.ക്ക് ഉണർന്നുപ്രവർത്തിക്കാനുള്ള മുന്നറിയിപ്പാണ് ഈ പ്രതിഷേധമെന്ന് എം.എൽ.എ. സഞ്ജീവ് ഝാ പറഞ്ഞു. ഈ വർഷം അവസാനത്തോടെ എം.സി.ഡി. തിരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെയാണ് ആംആദ്മിയുടെ കോലംകത്തിക്കൽ പ്രതിഷേധം.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..