വാർധക്യത്തിൽ കൈത്താങ്ങ് : 10,000 ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം


ന്യൂഡൽഹി : ജീവിതസായാഹ്നത്തിൽ വിഷാദരോഗം ഉൾപ്പെടെയുള്ള മാനസികപ്രശ്നങ്ങൾ നേരിടുന്ന വയോജനങ്ങൾക്ക് മാനസിക പിന്തുണ നൽകുന്നതിന് രാജ്യത്തുടനീളമുള്ള 10,000 ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ-സയൻസസും (നിംഹാൻസ്) സന്നദ്ധസംഘടനയും സഹകരിച്ചാണ് വയോജനങ്ങൾക്കായി പദ്ധതി തയാറാക്കുന്നത്. മനോരോഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കാകും പരിശീലനം നൽകുക.

പ്രായമായവർക്ക് മാനസിക-സാമൂഹിക പിന്തുണ ഉയർന്ന അനുപാതത്തിൽ ആവശ്യമാണെന്ന് നിംഹാൻസ് സൈക്യാട്രി അഡീഷണൽ പ്രൊഫസർ ഡോ.പി.ടി. ശിവകുമാർ പറഞ്ഞു. മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള അവബോധവും വിദ്യാഭ്യാസവുമാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനും ഉചിതമായ നടപടികൾ കൈക്കൊള്ളാനുമുള്ള പ്രധാന സംവിധാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..