കുട്ടികളിലെ മജ്ജ മാറ്റിവെക്കൽ വിജയകരമാക്കി മലയാളിഡോക്ടർ


യു.എ.ഇ.യിലെ ആദ്യ അലോജെനിക് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാക്കിയ മലയാളി ഡോക്ടർ സൈനുൽ ആബിദ് അഞ്ചുവയസ്സുകാരിക്കൊപ്പം

അബുദാബി : അരിവാൾരോഗബാധിതരായ കുട്ടികളുടെ ചികിത്സയിൽ ഏറെ നിർണായകമായ രീതി യു.എ.ഇ.യിൽ യാഥാർഥ്യമാക്കി മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘം. കണ്ണൂർ സ്വദേശി ഡോ. സൈനുൽ ആബിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിസങ്കീർണ ശസ്ത്രക്രിയ നടത്തിയത്.

അരിവാൾരോഗം (സിക്കിൾസെൽ ഡിസീസ്) ബാധിച്ച യുഗാൺഡയിൽനിന്നുള്ള അഞ്ചുവയസ്സുള്ള പെൺകുട്ടിയാണ് പുതുജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. പെൺകുട്ടിയുടെ പത്തുവയസ്സുള്ള സഹോദരിയാണ് മജ്ജ മാറ്റിവെക്കലിനാവശ്യമായ മൂലകോശങ്ങൾ ദാനംചെയ്തത്.

ചുവന്ന രക്തകോശങ്ങൾക്ക് അസാധാരണ രൂപമാറ്റം ഉണ്ടാക്കുകയും വിളർച്ച, കൈകളിലും കാലുകളിലും നീർവീക്കം, ഇടയ്ക്കിടെയുള്ള കഠിനവേദന, പക്ഷാഘാതം തുടങ്ങി ഒട്ടേെറ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് അരിവാൾരോഗം. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലെ ഒരു പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമടങ്ങുന്ന സംഘവും മജ്ജ മാറ്റിവെക്കലിന്റെ ഭാഗമായി.

Content Highlights: Abudabi, Malayali Doctor, Bone marrow transplant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..