കെ. ശങ്കരനാരായണന്റെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി അനുശോചിച്ചു.


കെ.ശങ്കരനാരായണൻ

മനാമ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവിയും, വിവിധ യൂ ഡി എഫ് ഗവണ്മെന്റ്റുകളില്‍ മന്ത്രി സ്ഥാനവും, നിരവധി വര്‍ഷം യൂ ഡി എഫ് കണ്‍വീനര്‍ സ്ഥാനവും വഹിച്ചിരുന്ന കെ. ശങ്കരനാരായണന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അനുശോചന കുറിപ്പില്‍ അറിയിച്ചു.

അവസാന കാലത്തും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ തിരിച്ചു വരവിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച നേതാവ് ആയിരുന്നു അദ്ദേഹം. ലഭിച്ച സ്ഥാനങ്ങളില്‍ പൂര്‍ണ സംതൃപ്തിയും, പരമാവധി ആത്മാര്‍ഥതയോടും കൂടി പ്രവര്‍ത്തിച്ച നേതാവ് ആയിരുന്നു.

ഡി സി സി പ്രസിഡന്റ് പദവിയില്‍ ഇരുന്ന സമയത്ത് പാലക്കാട് ജില്ലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിത്തറ വിപുലമാക്കുന്നതിനും, സംഘടന ശക്തമാക്കുന്നതിനും അക്ഷീണം പ്രവര്‍ത്തിച്ച നേതാവ് ആയിരുന്നു. ബഹ്റൈന്‍ സന്ദര്‍ശന വേളയില്‍ രാജ്യത്ത് മതേതര - ജനാധിപത്യ ശക്തികള്‍ അധികാരത്തില്‍ തിരിച്ചു വരേണ്ട ആവശ്യകത ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ പരിഭവങ്ങള്‍ ഇല്ലാതെ, പ്രസ്ഥാനത്തിന് വേണ്ടി അവസാന ശ്വാസംവരെ വിശ്വസ്തയോടെ പ്രവര്‍ത്തിച്ച നേതാവ് ആയിരുന്നു കെ. ശങ്കര നാരായണന്‍ എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അനുശോചിച്ചു.

കെ. ശങ്കരനാരായണന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. പാര്‍ട്ടി അദ്ദേഹത്തെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. യൂ ഡി എഫ് കണ്‍വീനര്‍ എന്നനിലയില്‍ മുന്നണിയെ ശക്തിപ്പെടുത്താനും, അധികാരത്തില്‍ തിരികെ എത്തിക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി സാധിച്ചു. മതേതര - ജനാധിപത്യ ശക്തികള്‍ രാജ്യത്ത് തിരികെ അധികാരത്തില്‍ വരുന്നതിനു വേണ്ടി അവസാന ശ്വാസം വരെ പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്ന നേതാവ് ആയിരുന്നു കെ ശങ്കരനാരായണന്‍ എന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.

Content Highlights: Condolences to Sankara Narayanan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..