
പ്രതീകാത്മക ചിത്രം
ദുബായ് : ജി.സി.സി. രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രീകൃത പേയ്മെന്റ് സംവിധാന കരാറിന് യു.എ.ഇ. മന്ത്രിസഭയുടെ അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് മന്ത്രിസഭായോഗം ചേർന്നത്.
ഈ കരാറിന്റെ വിശദവിവരങ്ങൾ ലഭ്യമല്ലെങ്കിലും സാങ്കേതികരംഗങ്ങളിൽ രാജ്യം നടത്തിവരുന്ന ശ്രമങ്ങൾക്കും സാങ്കേതിക കൈമാറ്റങ്ങളിലും ഇത് നിർണായകമാകും. വിവിധ രാജ്യങ്ങളിലെ വിദേശകാര്യ വകുപ്പുകളുമായി കൂടിയാലോചിച്ചാണ് പങ്കാളിത്ത തീരുമാനങ്ങൾ കൈക്കൊള്ളുക. ഏകീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഫാമിലി കൗൺസലിങ് പ്രൊഫഷണലുകൾക്ക് ലൈസൻസ് ലഭ്യമാക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകിയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..