40 വർഷം പൂർത്തിയാക്കിയ 50 പേർക്ക് ആദരവ്


പി.എം. കുഞ്ഞബ്ദുള്ള ഹാജിയെ ചടങ്ങിൽ ആദരിക്കുന്നു

ഷാർജ : പ്രവാസത്തിന്റെ നാലുപതിറ്റാണ്ട് പൂർത്തിയാക്കിയ 50 കാസർകോട് സ്വദേശികളെ കെ.എം.സി.സി. ഷാർജ കാസർകോട് ജില്ലാകമ്മിറ്റി ആദരിച്ചു. ഷാർജയിൽ സംഘടിപ്പിക്കുന്ന ‘കാസ്രോട് ഫെസ്റ്റ്' ന്റെ ഭാഗമായാണ് പ്രവാസത്തിന്റെ 40 വർഷത്തിലധികം അനുഭവങ്ങളുള്ള 50 പേരെ ആദരിച്ചത്. യു.എ.ഇ. സുവർണ ജൂബിലിയും ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സ്ഥാനാരോഹണത്തിന്റെ 50 വർഷവും ആഘോഷിക്കുന്ന ‘സുവർണ ഇമറാത്ത്’ എന്ന പ്രത്യേക ആഘോഷത്തിനോടനുബന്ധിച്ചായിരുന്നു ആദരവ്.

54 വർഷമായി പ്രവാസജീവിതം നയിക്കുന്ന പി.എം. കുഞ്ഞബ്ദുള്ള ഹാജിയും ആദരവ് ഏറ്റുവാങ്ങിയവരിൽ ഉൾപ്പെട്ടു. കെ.എം.സി.സി. കേന്ദ്രകമ്മിറ്റി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനംചെയ്തു. ജമാൽ ബൈത്താൻ അധ്യക്ഷത വഹിച്ചു. പി.എ. സൽമാൻ ഇബ്രാഹിം, മുജീബ് മെട്രോ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. അബ്ദുല്ല ചേലേരി, കെ. ബാലകൃഷ്ണൻ, മുജീബ് തൃക്കണ്ണാപുരം, സൈദ് മുഹമ്മദ്, ടി.വി. നസീർ എന്നിവർ സംസാരിച്ചു. ഗഫൂർ ബേക്കൽ സ്വാഗതവും ഷെരീഫ് നന്ദിയും പറഞ്ഞു. ഈ മാസം 24, 25, 26 തീയതികളിൽ ‘കാസ്രോട് ഫെസ്റ്റ്’ ന്റെ അനുബന്ധപരിപാടികൾ ഉണ്ടായിരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..