Caption
ദുബായ് : പുല്ലൂർ പെരിയ കോൺഗ്രസ് യു.എ.ഇ. കൂട്ടായ്മ കൃപേഷ് - ശരത് ലാൽ മൂന്നാം രക്തസാക്ഷിത്വദിനം ആചരിച്ചു. അൽ ഖിസൈസിൽ നടന്ന ചടങ്ങിൽ പുല്ലൂർ പെരിയ കോൺഗ്രസ് യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് ഹരീഷ് മേപ്പാട് അധ്യക്ഷത വഹിച്ചു.
ഇൻകാസ് ഗ്ലോബൽ കമ്മിറ്റി കൺവീനർ അഡ്വ.ഹാഷിക്, ദുബായ് സെക്രട്ടറി ബി.എ. നാസർ, സി.എ. ബിജു, പത്മിനി കല്ല്യോട്ട് എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് രക്തസാക്ഷികളുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടന്നു. പുല്ലൂർ പെരിയ മണ്ഡലത്തിലെ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ കുട്ടിക്കൃഷ്ണൻ പെരിയ സ്വാഗതവും അനൂപ് കൃഷ്ണൻ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..