
ഇ.ടി. പ്രകാശ്
ഷാർജ: മലയാളഭാഷയ്ക്ക് കൂടുതൽ പ്രചാരംനൽകുകയാണ് ഷാർജ അവർ ഓൺ ഇംഗ്ളീഷ് സ്കൂൾ ഗ്രേഡ് നാലിൽ അധ്യാപികയായ ഗീതാ സുരേഷ്. രസതന്ത്രവും ഗണിതവും ഹിന്ദിയും കൈകാര്യംചെയ്യുന്ന ഗീത ടീച്ചർ മാതൃഭാഷയോടുള്ള സ്നേഹംകൊണ്ടാണ് പ്രവാസനാട്ടിൽ ഭാഷാപ്രചാരം നടത്തുന്നത്. മലയാള ഉച്ചാരണഭംഗിയും ഭാഷാശുദ്ധിയും വിദ്യാർഥികൾക്കുമാത്രമല്ല മറ്റുള്ളവർക്കും പകർന്നുനൽകുകയാണിവർ. സയൻസ് അധ്യാപികയാണെങ്കിലും കൈകാര്യംചെയ്യുന്ന വിഷയത്തിനപ്പുറമാണ് മാതൃഭാഷയുടെ പ്രാധാന്യമെന്ന് ഇവർ ഓർമിപ്പിക്കുന്നു. കുട്ടികൾമാത്രമല്ല രക്ഷിതാക്കളും ശരിയായി മലയാളം മനസ്സിലാക്കണമെന്നാണ് ഈ അധ്യാപികയുടെ അഭിപ്രായം.
1996-ലാണ് ഗീത യു.എ.ഇ.യിലെത്തിയത്. 2001 മുതൽ അധ്യാപനം തുടങ്ങി. സ്കൂളിലെ പാഠ്യ-പഠ്യേതര കാര്യങ്ങളിൽ മികച്ച സംഘാടകയായ ഇവർക്ക് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കണ്ണൂർ അഞ്ചാംപീടിക സ്വദേശിനിയാണ്. പ്രവാസികളായ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ സൗജന്യമായി ട്യൂഷൻ നൽകാനും ഒരുക്കമാണ് ഗീത ടീച്ചർ. വരുമാനം കുറഞ്ഞ രക്ഷിതാക്കൾക്ക് ഒരു സഹായമാകുന്നതിനാണ് ഈ ഉദ്യമം. സിവിൽ എൻജിനിയറായ സുരേഷാണ് ഭർത്താവ്. പവൻ, പൂനം എന്നിവർ മക്കളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..