Saudi
മക്ക: തീര്‍ഥാടകര്‍ക്ക് മതിയായ സേവനങ്ങള്‍ നല്കുന്നതില് പരാജയപ്പെട്ടതിന് പത്ത് ഉംറ കമ്പനികള്‍ക്ക് സൗദി ഹജജ്, ഉംറ മന്ത്രാലയം 13,000 ഡോളര്‍ വീതം പിഴ ചുമത്തി.
അശ്രദ്ധ, ഗതാഗതം, പാര്‍പ്പിടം എന്നിവയുടെ കാര്യത്തില്‍ തീര്‍ഥാടകരോടുള്ള കടമകള്‍ നിറവേറ്റുന്നതിലെ വീഴ്ചകള്‍ക്കാണ് കമ്പനികള്‍ക്ക് പിഴ ചുമത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഏതെങ്കിലും ലംഘനങ്ങള്‍ തടയുന്നതിന് മന്ത്രാലയം പതിവ് പരിശോധനകള്‍ നടത്തുകയും എല്ലാ തീര്‍ഥാടന സേവന ദാതാക്കളെയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സൗദിക്കു പുറത്തുനിന്നും അകത്തുനിന്നും യാത്ര ചെയ്യുന്ന ഏത് തീര്‍ഥാടകരായാലും അവകാശങ്ങള്‍ ഉറപ്പുനല്കുന്നതിന് എല്ലാ തീര്‍ഥാടകരും ലൈസന്‍സുള്ള ഉംറ സേവന ദാതാക്കളെതന്നെ ആശ്രയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..