ഇഫ്ത്താര്‍ സംഗമവും മെഡിക്കല്‍ ക്യാമ്പും നടത്തി


ഇഫ്താർ മീറ്റിൽ നിന്ന്

മനാമ: ബഹ്‌റൈന്‍ നവകേരള ഇഫ്ത്താര്‍ സംഗമവും മെഡിക്കല്‍ ക്യാമ്പും സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ നടന്നു. പ്രസിഡന്റ് എന്‍.കെ.ജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഇഫ്ത്താര്‍ സംഗമത്തില്‍ അബ്ദു റഹീം സഖാഫി വരവൂര്‍ (രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സില്‍ അംഗം) മുഖ്യ പ്രഭാഷണം നടത്തി. പ്രവാസ ലോകത്ത് മനുഷ്യ നന്മ ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തരം ഇഫ്ത്താര്‍ സംഗമങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരള സമാജം മുന്‍ പ്രസിഡന്റ് ആര്‍ പവിത്രന്‍ ആശംസകള്‍ നേര്‍ന്നു.

ബഹ്‌റൈന്‍ നവകേരള കോ ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല, പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ.ജോയ് വെട്ടിയാടന്‍, ഉമര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു. ജേക്കബ് മാത്യു, ശ്രീജിത്ത് മൊകേരി, അസീസ് ഏഴംകുളം, രാമത്ത് ഹരിദാസ്, സുബൈര്‍ പൊന്നാനി ,അനിരുദ്ധന്‍ എന്നിവര്‍ നേതൃത്വം നല്കി. ബഹ്‌റൈന്‍ നവകേരള കേന്ദ്ര സെക്രട്ടറി എ.കെ സുഹൈല്‍ സ്വാഗതവും കോ ഓര്‍ഡിനേഷന്‍ അംഗം ബിജു ജോണ്‍ നന്ദിയും പറഞ്ഞു.

Content Highlights: Ifthar Meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..