ഇഫ്ത്താർ മീറ്റ്
മനാമ : ജിദ്ഹഫ്സ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ടീം കാലങ്ങളായി നടത്തി വരാറുള്ള ഇഫ്താര്‍ സംഗമം ഈ പ്രാവശ്യവും സഗയ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ചു. സഗയ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ക്ലബ്ബ് അംഗങ്ങള്‍ കുടുമ്പത്തോടൊപ്പം പങ്കെടുത്തു. ക്ലബ്ബിന്റെ സ്പോണ്സര് ആയ മര്‍ജാന്‍ ട്രേഡിങ്ങ് കമ്പിനിയുടെ നഹാസ് അഷ്ബെര് മുഖ്യ അതിഥി ആയിരുന്നു.
ടീം മാനേജര്‍ നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ നസീര്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. ടീം വൈസ് ക്യാപ്റ്റന്‍ ശിഹാബ് ആശംസകള്‍ നേര്‍ന്നു. കണ്ണന്, ശ്രീജി, ജലീല്‍, അമീന് നൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..