ഒ.ഐ.സി.സി സ്വാഗതസംഘ രൂപീകരണവും,  ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.


അശോക് കുമാര്‍   

2 min read
Read later
Print
Share

ഒ.ഐ.സി.സി അംഗങ്ങൾ

മനാമ :ബഹ്‌റൈന്‍ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി മെയ് 27 ന് സംഘടിപ്പിക്കുന്ന ജില്ലാ പഠനക്യാമ്പിന്റെ മുന്നോടിയായി കാപ്പാലം റെസ്റ്റോറന്റില്‍ വെച്ച് ചേര്‍ന്ന ഒഐസിസി കോഴിക്കോട് ജില്ലാ ജില്ലാ ജനറല്‍ ബോഡി യോഗവും സ്വാഗത സംഘ രൂപീകരണവും ഇഫ്താര്‍ സംഗമവും, നടത്തി. സംഗമം ഒ.ഐ.സി.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡിലീസ്റ്റ് കണ്‍വീനര്‍ കൂടിയായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ബഹ്‌റൈന്‍ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷമീം.കെ.സി. അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ബോബി പാറയില്‍, ഗഫൂര്‍ ഉണ്ണിക്കുളം, ചാരിറ്റി സെക്രട്ടറി മനു മാത്യൂ, ജില്ലാ ട്രഷറര്‍ പ്രദീപ് മേപ്പയ്യൂര്‍, ജില്ലാ സെക്രട്ടറി ഗിരീഷ് കാളിയത്ത് എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബാല്‍ സി.കെ.സ്വാഗതവും, ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ സുമേഷ് അനേരി നന്ദിയും പറഞ്ഞു ജനറല്‍ ബോഡി സംഗമത്തില്‍ വച്ച് ക്യാമ്പിന്റെ വിജയത്തിന് വേണ്ടി 101 അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു.

ജനറല്‍ കണ്‍വീനര്‍ സുമേഷ് അനേരി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജാലീസ് കുന്നത്തുകാട്ടില്‍, ക്യാമ്പ് കോഡിനേറ്റര്‍ പ്രദീപ് മേപ്പയ്യൂര്‍, സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് കാളിയത്ത്, പ്രചരണ വിഭാഗം കമ്മിറ്റി കണ്‍വീനര്‍ രഞ്ജന്‍ കച്ചേരി, രജിസ്റ്ററേഷന്‍ കമ്മിറ്റി കണ്‍വീനര്‍മാരായി ശ്രീജിത്ത് പനായി, റീജിത്ത് മൊട്ടപ്പാറ, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ പട്ടാണ്ടി , സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സുരേഷ്മണ്ടോടി, ഗതാഗത കമ്മിറ്റി കണ്‍വീനര്‍ മുബീഷ് കോക്കല്ലൂര്‍, വളണ്ടിയര്‍ കമ്മിറ്റി കണ്‍വീനര്‍ രവി പേരാമ്പ്ര, അക്കോമഡേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അനില്‍ കൊടുവള്ളി, എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ, നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായ റഷീദ് മുയിപ്പോത്ത്, പി.പി.സുരേഷ്, നൗഷാദ് കുരുടി വിട്, അസൈനാര്‍ ഒള്ളുര്‍, വിന്‍സന്റ് തോമസ്, പ്രബുല്‍ദാസ്, സാഹിര്‍ പേരാമ്പ്ര, ജോണി തിരുവമ്പാടി, തുളസിദാസ് ചെക്യാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. കോവിഡ് 19 മഹാമാരിക്ക് ശേഷം നന്മയുടെയും സൗഹാര്‍ദ്ദത്തിന്റെയും വിളംബരമായി മാറിയ ഇഫ്താര്‍ സംഗമത്തില്‍ ബഹ്‌റൈന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് എത്തിചേര്‍ന്ന ഒ.ഐ.സി.സി.നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിറ സാന്നിധ്യം കൊണ്ട് സമ്പന്നമാക്കിയ സംഗമമായിരുന്നു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്.


Content Highlights: Ifthar Meet

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..