ഇഫ്ത്താർ വിരുന്നിൽ നിന്ന്
മനാമ: ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ മനാമ യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കെ സിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരനും പണ്ഡിതനുമായ ടി മുഹമ്മദ് ഇഫ്താര്‍ സന്ദേശം കൈമാറി. വ്രതത്തിലൂടെ വിശ്വാസി ഉദാസീനനാവുകയല്ല ചെയ്യുന്നതെന്നും കര്‍മരംഗത്തും ആത്മീയ മേഖലകളിലും കൂടുതല്‍ ഉന്മേഷഭരിതനാവുകയാണെന്നും അദ്ദേഹം പറഞ്ഞു. എം എം മുനീര്‍, നിയാസ് കണ്ണിയന്‍, അബ്ദുല്‍ ലത്തീഫ്, അയ്യൂബ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..