ഇഫ്ത്താർ വിരുന്നിൽ നിന്ന്
മനാമ: ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് (സിസിജി) റാമീ ഗ്രാന്‍ഡ് ഹോട്ടലില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ തുറകളിലെ പ്രഗല്‍ഭ വ്യക്തിത്വങ്ങളും ഗ്രൂപ്പിലെ സജീവ അംഗങ്ങളും പങ്കെടുത്ത ഇഫ്ത്താര്‍ സംഗമത്തിന് സിസിജി പ്രസിഡന്‍ഡ് ഡോ: പി. വി. ചെറിയാന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി കെ. ടി. സലിം നന്ദിയും രേഖപ്പെടുത്തി. നൈന മുഹമ്മദ് ഇഫ്ത്താര്‍ സംഗമം കോര്‍ഡിനേറ്റ് ചെയ്തു.
ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രട്ടറി രവികുമാര്‍ ജൈന്‍, ഡിസ്‌ക്കവര്‍ ഇസ്ലാം ഗവര്‍ണര്‍ ബോര്‍ഡ് മെമ്പര്‍ ഡോ: ഇസ ജാസ്സിം അല്‍ മുതവ പ്രശസ്ത നടി മമത മോഹന്‍ദാസ് ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് അംഗം സോണിയ ജനാഹി, കാന്‍സര്‍ ബാധിത കുട്ടികള്‍ക്കായുള്ള ഫ്യൂചര്‍ സൊസൈറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്മൈല്‍ ചെയര്‍മാന്‍ സബ അബ്ദുള്‍റഹ്മാന്‍ അല്‍ സയാനി, ഹുസൈന്‍ അല്‍ ഹുസ്സൈനി, അബ്ദുല്‍ ആസിം ഫൗസി, ഫാത്തിമ ഷിഹാബി, സഫ അല്‍ നാസര്‍, റാണ അല്‍ മനായി, ഹസ്‌നിയ കരിമി, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധി ലിജോയ് ചാലക്കല്‍, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള, ഐ. സി. ആര്‍. എഫ് ചെയര്‍മാന്‍ ഡോ: ബാബു രാമചന്ദ്രന്‍, അഡൈ്വസര്‍ അരുള്‍ദാസ് തോമസ്, ബി.എം.സി. ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, സ്‌കൂള്‍ പ്രിന്‌സിപ്പള്‍മാരായ രവി വാരിയര്‍, ഗോപിനാഥ മേനോന്‍, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കോശി സാമുവല്‍, ജോര്‍ജ് മാത്യു, അബ്ദുല്‍ സഹീര്‍, ഗ്രൂപ്പ് അഡൈ്വസറി -ലേഡീസ് വിങ്- സര്‍വീസ് വിങ് അംഗങ്ങള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കള്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്സ്, മാധ്യമരംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഇഫ്ത്താര്‍ സംഗമത്തില്‍ പങ്കെടുത്തു.
Content Highlights: Ifthar meet


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..