ഇഫ്ത്താർ സംഗമത്തിൽ നിന്ന്
മനാമ: ബഹ്റൈനിലുള്ള മാട്ടൂല്‍ സ്വദേശികളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ബഹ്റൈന്‍ മാട്ടൂല്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി. കോവിഡ് മഹാമാരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കാരണം രണ്ട് വര്‍ഷമായി മുടങ്ങിപ്പോയ കൂടിച്ചേരലുകള്‍ വീണ്ടും സജീവമായ വേളയില്‍ ബഹ്റൈനിലുള്ള മാട്ടൂല്‍ നിവാസികളെ സംബന്ധിച്ചിടത്തോളം ഒരു ഗ്രാന്‍ഡ് ഇഫ്താര്‍ സന്തോഷം പങ്കിടുവാനും ബന്ധങ്ങള്‍ പുതുക്കുവാനും ഉള്ള അവസരമായി. റമദാന്‍ മാസത്തില്‍ മാട്ടൂല്‍ അസോസിയേഷന്‍ നടത്തിവരാറുള്ള ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഈ വര്‍ഷത്തെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
ചടങ്ങില്‍ മാട്ടൂല്‍ അസോസിയേഷന്‍ പ്രസിഡന്റ് അഷ്റഫ് കാക്കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ചെയര്‍മാന്‍ നൂറുദ്ധീന്‍ എ. സി. ഉല്‍ഘാടനം ചെയ്തു. സലാം കെ വി, നുഹ്മാന്‍ എ സി, ജബ്ബാര്‍ കെ പി, സിറാജ് പി, കലാം, കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മഹ്മൂദ് പെരിങ്ങത്തൂര്‍, സുബൈര്‍ മുട്ടോന്‍ എന്നിവര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് സകരിയ ദാരിമിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സദസ്സും ഉല്‍ബോധന പ്രസംഗവും നടന്നു. മുഹമ്മദ് ഇബ്രാഹിമിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ മാട്ടൂല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിയ ഉല്‍ ഹഖ് സ്വാഗതവും ട്രഷറര്‍ ശറഫുദ്ധീന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..