പാസ്പോർട്ട് ഓഫീസ്
ജിദ്ദ: പെരുന്നാള്‍ അവധി ദിനങ്ങളിലും അടിയന്തര ആവശ്യങ്ങള്‍ക്കായി സൗദിയിലെ പാസ്പോര്‍ട്ട് വിഭാഗം പ്രവര്‍ത്തിക്കും. സൗദിയിലെ എല്ലാ പ്രവിശ്യകളിലുമുള്ള പാസ്പോര്‍ട്ട് ഭരണ കേന്ദ്രങ്ങളും ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
ജിദ്ദ ഉള്‍പ്പെടേയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയില്‍ ജവാസാത്തിന്റെ ശാഖാ ഓഫീസുകള്‍ റംസാന് 25 മുതല്‍ 28 വരെ രാത്രിയിലും പ്രവര്‍ത്തിക്കും. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് തഹ്ലിയ, റെഡ്സീ, സ്വറാഫി എന്നിവിടങ്ങളിലെ ജവാസാത്ത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
റിയാദിലെ ഹയു റിമാല്‍, ഇലക്ട്രോണിക് സര്‍വീസ് ബ്രാഞ്ച്, അല്‍ഖര്‍ജ് റോഷന് മാള്‍ എന്നിവിടങ്ങളിലും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും. അതേസമയം ജവാസാത്തിന്റെ ഇലക്ട്രോണിക്ക് പ്ളാറ്റ്ഫോമായ അബ്ഷിര്‍, മുഖീം തുടങ്ങിയ വഴി ചെയ്യുവാന്‍ കഴിയാത്ത സേവനങ്ങളാണ് ഈ ദിവസങ്ങളില്‍ ലഭ്യമാവുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..