ഒമാനിലും ബഹ്‌റൈനിലും മൂന്ന് ദിവസത്തെ ദുഃഖാചരണം


മനാമ : യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെത്തുടർന്ന് ബഹ്‌റൈനിൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ഇക്കാലയളവിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യു.എ.ഇ. പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ഖലീഫ അറിയിച്ചു. യു.എ.ഇ.യിലെ ജനങ്ങൾക്ക് വേണ്ടിയും അറബ്, ഇസ്‌ലാമിക രാജ്യങ്ങൾക്ക് വേണ്ടിയും സേവനമനുഷ്ഠിച്ച നേതാവായിരുന്നു ശൈഖ് ഖലീഫയെന്ന് ബഹ്‌റൈൻ റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യു.എ.ഇ. പ്രസിഡന്റിന്റെ നിര്യാണത്തെത്തുടർന്ന് ഒമാനിലും മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ദുഃഖാചരണമെന്ന് ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇക്കാലയളവിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

കുവൈത്തിൽ മൂന്ന് ദിവസത്തെ അവധി

കുവൈത്ത് സിറ്റി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെത്തുടർന്ന് കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചു.

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിവിൽ സർവീസ് കമ്മിഷൻ അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..