
ഓർമച്ചിത്രം... യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഈദ് ആശംസ നേർന്നപ്പോൾ (ഫയൽചിത്രം)
ദുബായ് : യു.എ.ഇ.യെ ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സാംസ്കാരികസമ്പന്നവുമായ രാഷ്ട്രമാക്കി പടുത്തുയർത്തിയ ദീർഘദർശിയാണ് ശൈഖ് ഖലീഫയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
ഇരുന്നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ളവർ യു.എ.ഇ.യെ സ്വന്തംനാടായി കണക്കാക്കുന്നു. അവർക്ക് മികച്ച രീതിയിൽ തൊഴിലെടുക്കാനും മാന്യതയോടെ ജീവിക്കാനും കഴിയുന്നത് ശൈഖ് ഖലീഫ മുന്നോട്ടുവെക്കുന്ന ആശയധാരയുടെ അടയാളപ്പെടുത്തലാണ്. യു.എ.ഇ.യിലും വിദേശത്തുമുള്ള വിവിധ കൊട്ടാരങ്ങളിൽ നടന്ന ചടങ്ങുകളിൽ ഭാഗമായപ്പോഴെല്ലാം അദ്ദേഹത്തിന്റെ സ്നേഹവും കരുതലും അനുഭവിക്കാൻ സാധിച്ചത് ഓർമകളിൽ നിറഞ്ഞുനിൽക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..