ദുബായ് : യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അതിയായ ദുഃഖം രേഖപ്പെടുത്തി. മേഖലയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി യു.എ.ഇ.യെ നയിച്ച ദീർഘവീക്ഷണമുള്ള നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്. ശൈഖ് ഖലീഫ ജനകീയനായ ഭരണാധികാരിയായിരുന്നു. രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം ഐതിഹാസികമാണ്. ഇവിടെ താമസിക്കുന്ന വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർക്കിടയിൽ സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിശ്ശബ്ദമായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ഏറെ ഫലപ്രദമായിരുന്നു.
രാജകുടുംബത്തിലെ അംഗങ്ങളോടും പരമോന്നത സമിതിയോടും അഗാധമായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ മാർഗദർശനങ്ങൾ വരും തലമുറകൾക്ക് പ്രചോദനമാകും, അദ്ദേഹം എന്നും നമ്മുടെ വഴികാട്ടിയായി തുടരും. ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെയെന്നും ആസാദ് മൂപ്പൻ അനുസ്മരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..