ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ തിരുവനന്തപുരത്ത്


തിരുവനന്തപുരത്ത് സജ്ജമാക്കാൻ പോകുന്ന ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ആശുപത്രി

ദുബായ് : ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ തിരുവനന്തപുരത്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നു. 500 കോടി രൂപയാണ് പദ്ധതിക്കായുള്ള നിക്ഷേപം. 5.76 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 550 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനം 2026-ൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 350 കിടക്കകളായിരിക്കും പ്രവർത്തനക്ഷമമാകുക. കൂടാതെ, ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മൾട്ടി ലെവൽ കാർ പാർക്കിങ് സൗകര്യവുമുണ്ടാകും.

കേരളത്തിൽ നിലവിൽ ആസ്റ്ററിന് എണ്ണായിരത്തിലേറെ ജീവനക്കാരുണ്ട്. ആസ്റ്റർ കാപ്പിറ്റൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ആകെ ജീവനക്കാരുടെ എണ്ണം 10,000 കവിയും. കാർഡിയാക് സയൻസ്, ഓർഗൻ ട്രാൻസ്‌പ്ലാന്റ്, ന്യൂറോ സയൻസ്, ഓർത്തോപീഡിക്സ്, ഓങ്കോളജി, യൂറോളജി ആൻഡ് നെഫ്രോളജി, ഗ്യാസ്‌ട്രോ സയൻസ്, വുമൺ ആൻഡ് ചൈൽഡ് വെൽനസ് തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് പ്രത്യേകകേന്ദ്രങ്ങൾ ആശുപത്രിയിലുണ്ടാകും. തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്ന നൂതനവും സമഗ്രവുമായ സംവിധാനങ്ങളാണ് ആസ്റ്റർ കാപ്പിറ്റലിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..