49 വിദ്യാർഥികൾക്ക് ഗോൾഡൻ വിസ ലഭിച്ചേക്കും


അബുദാബി : പ്ലസ് ടു പരീക്ഷയിൽ 95 ശതമാനത്തിലേറെ മാർക്ക് നേടിയ 49 വിദ്യാർഥികൾ യു.എ.ഇ.യുടെ ഗോൾഡൻ വിസയ്ക്ക് അർഹരായേക്കും. പരീക്ഷയെഴുതിയ 107 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയതായി അബുദാബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഖാദർ വി.വി. പറഞ്ഞു. സയൻസ്, കൊമേഴ്‌സ് വിഭാഗത്തിൽ രാജ്യത്തിലെ ഏറ്റവുമുയർന്ന മാർക്ക് ലഭിച്ചതും ഇതേ സ്കൂളിലെ രണ്ടു വിദ്യാർഥിനികൾക്കാണ്. സയൻസ് വിഭാഗത്തിൽ 1200- ൽ 1195 മാർക്ക് നേടിയ അമൽ ഇമാമൻ കെ., കൊമേഴ്‌സ് വിഭാഗത്തിൽ 1200-ൽ 1192 മാർക്ക് കരസ്ഥമാക്കിയ ഷെഹ്നാ എസ്.എൻ. എന്നിവർ യു.എ.ഇ. യിൽ ഒന്നാമതെത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..