41 വാഹനങ്ങൾ പിടിച്ചെടുത്തു


ദുബായ് : അനധികൃത ഗതാഗതരീതി പിന്തുടർന്ന 41 ടാക്സികൾ പിടിച്ചെടുത്തതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. ഇത്തരം അനധികൃത ഗതാഗതരീതികൾ തടയാൻ നടപടി ശക്തമാക്കിയതായി പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സയീദ് അൽ ബലൂഷി വ്യക്തമാക്കി. ആർ.ടി.എ.യെ പ്രതിനിധാനം ചെയ്യുന്ന പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും ജെബൽ അലി പോലീസ് സ്റ്റേഷനും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അനധികൃത വാഹന ഗതാഗതരീതികളിൽ ലൈസൻസ് ഇല്ലാത്തവയുമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആകെ 39 നിയമലംഘനം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..