ഒമാനിൽ ബോട്ടപകടത്തിൽ രണ്ട് മരണം


മസ്കറ്റ് : ഒമാനിലെ ദോഫാർ ഗവർണറേറ്റിലുണ്ടായ ബോട്ടപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലാണ് അപകടം. വാഹനങ്ങൾ കയറ്റിയിരുന്ന തടികൊണ്ട് നിർമിച്ച ലോഞ്ചാണ് അപകടത്തിൽപ്പെട്ടത്. ലോഞ്ചിൽ ആകെ 10 പേരുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകിവരുന്നതായും സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു. പത്തുപേരും ഏഷ്യൻ വംശജരാണെന്നാണ് വിവരം. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..