ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു


ഷാർജ : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഓർമയ്ക്കായി ഇന്ത്യൻ അസോസിയേഷനിൽ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ദർശന കലാസാംസ്കാരിക വേദിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.വി. നസീർ ഉദ്ഘാടനം ചെയ്തു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ എം. ഹരിലാൽ, സാം വർഗീസ് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം അസോസിയേഷൻ വൈസ് പ്രസിഡന്റ് മാത്യുജോൺ ഉദ്ഘാടനം ചെയ്തു. സി.പി. ജലീൽ അധ്യക്ഷനായി. പുന്നക്കൻ മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. വീണ ഉല്ലാസ്, ഖുറൈശി, ഷംസീർ, ഷാബു തോമസ്, മുസ്തഫ കുറ്റിക്കോൽ, ടി.പി. അഷറഫ്, ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു. അഖിൽദാസ് സ്വാഗതവും ജെനി നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..