പ്രധാനമന്ത്രിയുടെ സന്ദർശനം കൂടുതൽ കരുത്തുപകരും


ദുബായ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ.സന്ദർശനം രണ്ട് സർക്കാരുകളുടെയും പ്രതിബദ്ധത ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വിവിധ ഇന്ത്യൻ, യു.എ.ഇ. ബിസിനസുകൾ ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുകയും പരസ്പരം കൂടുതൽ നിക്ഷേപം നടത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളിലും വിപുലമായ സാന്നിധ്യമുള്ള ചുരുക്കം ചില കമ്പനികളിലൊന്നായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ ഇതിൽ മുൻപന്തിയിൽ നിൽക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിൽ ഈ വർഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതോടെ ബന്ധം കൂടുതൽ ശക്തിപ്പെട്ടു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലും വളരെ ശക്തമായ വ്യക്തിഗതബന്ധവും സൗഹൃദവുമാണുള്ളത്.

ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു.എ. ഇ. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..