ബലിപെരുന്നാൾ ജൂലായ് ഒമ്പതിന് ആയേക്കും


അബുദാബി : ഈ വർഷത്തെ ബലിപെരുന്നാൾ ജൂലായ് ഒമ്പതിനാകാൻ സാധ്യതയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഇസ്‌ലാമിക മാസമായ ദുൽഹജ്ജ് ജ്യോതിശ്ശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ മാസം 30- നാണ് ആരംഭിക്കുക. ദുൽഹജ് പത്തിന് ആഘോഷിക്കുന്ന ബലി പെരുന്നാൾ (ഈദ് അൽ അദ്ഹ) ജൂലായ് ഒമ്പതിന് ആയിരിക്കും. അറഫാദിനം ദുൽഹജ്ജ് ഒമ്പതിനാണ്. എട്ടിനാണ് ഗ്രിഗോറിയൻ ദിനമെന്ന് സൊസൈറ്റി തലവൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നു.

ബലിപെരുന്നാൾ പ്രമാണിച്ച് യു.എ.ഇ.യിൽ നാല് ദിവസത്തെ അവധി ലഭിക്കും. ഇത് ജൂലായ് ഒമ്പത് മുതൽ 11 വരെ ആകാനാണ് സാധ്യത.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..