പ്രവാസി സംഗമം സംഘടിപ്പിച്ചു


പ്രവാസി സംഗമത്തിൽ കായക്കൊടി ഇബ്രാഹിം പ്രസംഗിക്കുന്നു

ഷാർജ : വെങ്ങര ജമാഅത്ത് കമ്മിറ്റി പ്രവാസി സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി. നേതാവ് ടി.പി. മഹമ്മൂദ് ഹാജി ഉദ്ഘാടനംചെയ്തു.

അഗ്‌നിപഥ് ഇന്ത്യൻ സേനയെ രാഷ്ട്രീയവത്കരിക്കാനുള്ള ഗൂഢപദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. പുന്നക്കൻ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. അന്തരിച്ച യു.എ.ഇ. മുൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനുവേണ്ടി പ്രാർഥന നടത്തിയായിരുന്നു സംഗമം തുടങ്ങിയത്.

കായക്കൊടി ഇബ്രാഹിം, ടി.പി. മഹമ്മൂദ് ഹാജി, ടി.കെ. ഹമീദ്, പുന്നക്കൻ ബീരാൻ ഹാജി, എൻ.കെ. ഹമീദ്, സി.പി. ജലീൽ എന്നിവരെ ആദരിച്ചു.

പി. മൊയ്തീൻഹാജി, എൻ.കെ. റാസിഖ്, കെ. ആസാദ്, എം.കെ. സാജിദ്, കെ. മഹമ്മൂദ്, ജാബിർ എന്നിവർ ആശംസകളർപ്പിച്ചു. കെ. ശരീഫ് സ്വാഗതവും എം.കെ. ഇഖ്ബാൽ നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..