ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമും മറ്റ് ഉദ്യോഗസ്ഥരും വൺ മീഡിയ ദുബായ് പദ്ധതി പ്രഖ്യാപനവേളയിൽ
ദുബായ് : മാധ്യമരംഗത്ത് പുതിയ സംരംഭത്തിന് തുടക്കംകുറിച്ച് ദുബായ് മീഡിയ കൗൺസിൽ. ഇമിറാത്തി, അറബ്, വിദേശ മാധ്യമ വിദഗ്ധർക്കായാണ് വൺ മീഡിയ ദുബായ് എന്ന പുതിയ ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദഗ്ധരെ പിന്തുണയ്ക്കാനാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. ഈ സംരംഭം മാധ്യമ സ്ഥാപനങ്ങൾക്കും വിദഗ്ധർക്കും സേവനങ്ങൾ ലഭ്യമാക്കുന്നത് കാര്യക്ഷമമാക്കും.
നൂതന ആശയം മാധ്യമസമൂഹത്തിനു പുതിയ മൂല്യം നൽകുമെന്ന് ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അഭിപ്രായപ്പെട്ടു. ആഗോള മാധ്യമ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാട് സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ മേഖലയ്ക്ക് സഹായകരമാകുന്ന ഒട്ടേറെ സേവനങ്ങൾ നൽകുന്നതുവഴി ദുബായ് ജീവിക്കാനും ജോലിചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..