ലോകകേരള സഭയെ അപഹസിക്കുന്നത് തള്ളിക്കളയണം -പി. ശ്രീരാമകൃഷ്ണൻ


തിരുവനന്തപുരം : ആഗോള മലയാളികളുടെ സർഗസൗഹൃദ കൂട്ടായ്മയായ ലോകകേരള സഭയെ അപഹസിക്കാനുള്ള ശ്രമം അർഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്ന് നോർക്ക റൂട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ.

62 വിദേശരാജ്യങ്ങളിൽനിന്നും 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും പ്രതിനിധികൾ എത്തിച്ചേർന്ന സമ്മേളനം ലോക മലയാളികളുടെ അഭിമാനകരമായ സംഗമവേദിയായിരുന്നു.

സഭ സമ്പന്നരുടെയും നിക്ഷേപകരുടെയും മാത്രമല്ല. ഗാർഹിക തൊഴിലാളികളും തയ്യൽത്തൊഴിലാളികളും മുതൽ വിവിധ കമ്പനികളുടെ സി.ഇ.ഒ.മാരും നിക്ഷേപകരുമടക്കം പ്രവാസി സമൂഹത്തിന്റെ സമഗ്രമായ പ്രാതിനിധ്യം ലോകകേരള സഭ ഉറപ്പുവരുത്തിയിരുന്നെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..