ഹജ്ജിനെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു


മക്ക : ഹജ്ജ് കർമത്തിനെത്തിയ മലപ്പുറം എടരിക്കോട് സ്വദേശിനി മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) മക്കയിൽ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഉംറയുടെ ഭാഗമായ സഅയ് കർമം ചെയ്യുന്നതിനിടെ മർവയിൽ കുഴഞ്ഞുവീണാണ് മരണം. അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പിൽ ഈ മാസം പത്താം തീയതി മക്കയിലെത്തിയതാണ്. സഹോദരൻ മൊയ്ദീൻ കൂടെയുണ്ടായിരുന്നു. പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്. മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം മക്കയിൽ ഖബറടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..